One crore vaccination doses
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ചരിത്രംകുറിച്ച് ഇന്ത്യ. നൂറ് കോടി വാക്‌സിനേഷന്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഇതോടെ ചൈനയ്ക്ക് ശേഷം നൂറുകോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ ഈ നേട്ടം വലിയ ആഘോഷമാക്കാനൊരുങ്ങുകയാണ് ഇന്ത്യ.
ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ നൂറ് കോടി കടക്കുന്നതിന്റെ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ചരിത്രപരമായ വാക്‌സിനേഷന്‍ യാത്രയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ 1400 കിലോഗ്രാം ഭാരം വരുന്ന ദേശീയപതാക ഉയര്‍ത്തും. ഇതിനോടനുബന്ധിച്ച് ഗായകന്‍ കൈലാഷ് ഖേര്‍ തയ്യാറാക്കിയ ഒരു ഗാനവും വീഡിയോയും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് പുറത്തിറക്കും.
Keywords: One crore vaccination doses, India, Celebration, Central government
COMMENTS