No bail for Aryan Khan
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയില വാദം നാളെയും തുടരും.
ആര്യനെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നും തെളിവുകള്‍ ഇല്ലെന്നും ജയിലില്‍ അടയ്ക്കുന്നതിലും ഉചിതം പുനരധിവാസ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതാണെന്നും അഭിഭാഷന്‍ വാദിച്ചു. ഇതുസംബന്ധിച്ച സാമൂഹ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശവും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ രണ്ടുതവണ ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയ്ക്ക് എതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി.
Keywords: Aryan Khan, Bail, Today
COMMENTS