Navjot Singh Sidhu's strike against lakhimpur incident
ലഖ്‌നൗ: ലഖിംപുരില്‍ കര്‍ഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അനിശ്ചിതകാല നിരാഹാര സമരവുമായി നവജ്യോത് സിങ് സിദ്ദു. ലഖിംപുരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വസതിയിലാണ് സിദ്ദു നിരാഹാരമിരിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുംവരെ സമരം ചെയ്യുമെന്നാണ് സിദ്ദു അറിയിച്ചിരിക്കുന്നത്. അതേസമയം ആശിഷ് മിശ്ര ഇന്ന് ഉത്തര്‍പ്രദേശ് പൊലീസിനു മുന്നില്‍ ഹാജരായി. കൊലപാതകം, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Lakhimpur, Sidhu, UP police
COMMENTS