ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ഇംത്യാസ് ഖത്രിയുടെ വീട്ടിലും ഓഫീസ...
ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ഇംത്യാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എന്‍.സി.ബി പരിശോധന നടത്തി.
ഈ സംഭവത്തില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പടെ 11 പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ അചിത് കുമാര്‍ എന്നയാളെ ചോദ്യംചെയ്തപ്പോഴാണ് ഇംത്യാസിന്റെ പേര് പുറത്തുവന്നത്.
നേരത്തെ നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് ഉയര്‍ന്നുവന്നിരുന്നു. നിരവധി സിനിമാക്കാരുമായും രാഷ്ട്രീയക്കാരുമായും നേതാക്കളുമായും ബന്ധമുള്ളയാളാണ് ഇംത്യാസ്. ഇയാള്‍ക്ക് ലഹരി മരുന്ന് വിതരണവുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
COMMENTS