A Mumbai court has rejected the bail plea of Aryan Khan, who was arrested with drugs during a weed party on a luxury ship
മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ മയക്കുമരുന്നുമായി പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബയ് കില്ല കോടതി തള്ളി.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെ എട്ട് പ്രതികളെയും ഇന്നലെ കോടതി 14 ദിവത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതോടെ, ആര്യന് തത്കാലം പുറത്തിറങ്ങാനാവില്ല.
ആഡംബര കപ്പലില്‍ കയറാനുള്ള ബോഡിങ് പാസ് ആര്യന് ഉണ്ടായിരുന്നില്ലെന്നും ക്ഷണിതാവ് മാത്രമായിരുന്നുവെന്നും റെയ്ഡ് സമയത്ത് ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആര്യന്റെ പക്കല്‍ നിന്നു ലഹരിവസ്തുവകള്‍ കണ്ടെത്തിയതായി എന്‍ സി ബി ആരോപിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ചോദ്യം ചെയ്യലില്‍ ലഭിക്കേണ്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
ഇതേസമയം, ലഹരിക്കടത്തുകാരുമായി ആര്യന് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പലതവണ ലഹരി കൈമാറ്റം നടത്തിയിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. ഇക്കാരണത്താല്‍ ഇനിയും കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും അതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമാണെന്നും എന്‍സിബി വാദിച്ചു.
പ്രത്യേക എന്‍ ഡി പി എസ് കോടതിയിലായിരിക്കും ഇനി ഈ കേസിന്റെ തുടര്‍വാദം. ആര്യന്‍ഖാനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന എന്‍ സി ബി ആവശ്യം കോടതി തള്ളി.
ഇതുവരെ 17 പേരെ കേസില്‍ അറസ്റ്റു ചെയ്തതായും എന്‍ സി ബി അറിയിച്ചു. മുംബയില്‍നിന്നു ഗോവയിലേക്ക് സഞ്ചരിച്ച കോര്‍ഡിലിയ കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ എന്‍ സി ബിയുടെ രഹസ്യ ഓപ്പറേഷനിലാണ് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായത്.
മകന്റെ മോചനത്തിനായി സാദ്ധ്യമായ വഴികളെല്ലാം മുട്ടുകയാണ് ഷാരൂഖ് ഖാന്‍. അദ്ദേഹം വിദേശത്തെ ഷൂട്ടിംഗ് നിറുത്തിവച്ച് മുംബയില്‍ തുടരുകയാണ്.
COMMENTS