The Crime Branch investigation team has found that Monson Mavunkal destroyed evidence in the incident in which he forged a bank document
കൊച്ചി : എച്ച്എസ്ബിസി ബാങ്കില്‍ വന്‍ നിക്ഷേപമുണ്ടെന്നു വ്യാജ ബാങ്ക് രേഖ നിര്‍മിച്ചു പലരെയും തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷക സംഘം.
ഡെസ്ടോപ്പിലേയും ലാപ്ടോപ്പിലേയും വിവരങ്ങള്‍ മോന്‍സണ്‍ ഡിലീറ്റ് ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ലാപ്ടോപ്പും ഡെസ്ടോപ്പും തിരുവനന്തപുരത്തെ ലാബില്‍ അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
സ്വന്തം കംപ്യൂട്ടറിലാണ് ഇയാള്‍ വ്യാജരേഖ ചമച്ചത്. ഓരോ ദിവസവും ഇയാളെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവരങ്ങളാണ് അന്വേഷക സംഘത്തിനു കിട്ടിക്കൊണ്ടിരിക്കുന്നത്.
പാലാ സ്വദേശി രാജീവിന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് മോന്‍സണെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങാണ് ആലോചന. 10 കോടി രൂപ തട്ടിയെന്നാണ് രാജീവിന്റെ പരാതി.
സംസ്‌കാര ടിവി തട്ടിപ്പിലും തിരുവനന്തപുരം സ്വദേശിയായ ശില്‍പി സുരേഷിന്റെ പരാതിയിലും ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തുനിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച മോന്‍സണെ വിട്ടുകിട്ടുന്നതിനു കസ്റ്റഡി അപേക്ഷ നല്‍കും. ഇതേസമയം, ജാമ്യം തേടി മോന്‍സണും തിങ്കളാഴ്ച കോടതിയെ സമീപിക്കും. നേരത്തെ രണ്ട് തവണ നല്കിയ ജാമ്യാപേക്ഷകള്‍ എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു.
ഇതേസമയം, കേസില്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.
മോന്‍സണ് അനുകൂലമായി കേസില്‍ പി. ശ്രീകുമാര്‍ അനധികൃതമായി ഇടപെട്ടെന്ന് പരാതിക്കാരില്‍ ചിലര്‍ പരസ്യമായി പറഞ്ഞിരുന്നു.
Summary: The Crime Branch investigation team has found that Monson Mavunkal destroyed evidence in the incident in which he forged a bank document claiming to have a large deposit in HSBC Bank and defrauded several people.
COMMENTS