In Mirzapur, Uttar Pradesh, a teacher was arrested for grabbing a second-grader by the leg and hanging him upside down from the top of school building
www.vyganews.com
ലക്നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്കു കാലില്‍ പിടിച്ച് തലകീഴായി തൂക്കിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍.
സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് സോനു യാദവ് എന്ന ഏഴു വയസ്സുകാരനോടു ക്രൂരകൃത്യം ചെയ്തത്. സഹപാഠിയെ കടിച്ച കുറ്റത്തിനാണ് മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി തൂക്കി നിര്‍ത്തിയത്.
കുട്ടിയുടെ നിലവിളി കേട്ട് മറ്റു വിദ്യാര്‍ഥികളും അദ്ധ്യാപകരും ഓടിയെത്തിയപ്പോഴാണ് കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്നത് കണ്ടത്. കുറ്റത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ താഴേക്കിടുമെന്നു പറഞ്ഞ് മനോജ് വിശ്വകര്‍മ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജ്യമാകെ അദ്ധ്യാപകനെതിരേ പ്രതിഷേധം ഉയരുമ്പോള്‍ മനോജ് വിശ്വകര്‍മയെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് കുട്ടിയുടെ അച്ഛന്‍ രഞ്ജിത് യാദവ്. ചെയ്തത് തെറ്റാണെങ്കിലും, അത് സ്നേഹത്തിന്റെ പുറത്തുള്ള ശിക്ഷയാണെന്നാണ് രഞ്ജിത് യാദവിന്റെ അഭിപ്രായം.
COMMENTS