Minority scolarship issue
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതി. ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്കിയാല് അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നുകാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയിരിക്കുന്നത്.
ക്രൈസ്തവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി കോശിയുടെ അദ്ധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പിന്നോക്കാവസ്ഥ ഉണ്ടെങ്കില്‍ അതിന് ആനുപാതികമായി സ്കോളര്‍ഷിപ്പ് നല്കാന് നല്കാന് തയ്യാറാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Keywords: Supreme court, Kerala, High court
COMMENTS