Minister V.Sivankutty about the shortage of plus one seat
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത പ്രശ്‌നമുണ്ടെന്നു സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്നും ഈ മാസം 23 ന് നടക്കുന്ന രണ്ടാം ഘട്ട അലോട്ട്‌മെന്റിനുശേഷം താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റുകള്‍ കുറവുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മന്ത്രി നേരത്തെ പറഞ്ഞ മറുപടി ആവര്‍ത്തിക്കുകയാണെന്നും സര്‍ക്കാര്‍ പുതിയ പ്ലസ് വണ്‍ ബാച്ച് അനുവദിക്കാത്തത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.
Keywords: Minister V.Sivankutty, Shortage of plus one seat, Niyamasabha
COMMENTS