Minister R.Bindu against Mark jihad issue
തിരുവനന്തപുരം: കേരളത്തിനെതിരെയുള്ള മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകന്റെ ഉള്ളിലുള്ള വര്‍ഗീയ ചിന്തയാണ് പുറത്തുവന്നതെന്നും കേരളത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ മാര്‍ക്ക് ജിഹാദാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് കേരളത്തില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടുന്നതെന്നുമായിരുന്നു ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ സഹായത്തോടെയാണ് കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടുന്നതെന്നുമാണ് പാണ്ഡെ വിമര്‍ശിച്ചത്.
Keywords: Minister R.Bindu, Mark jihad, Central govenment
COMMENTS