Minister Muhammed Riyas
തിരുവനന്തപുരം: എം.എല്‍.എമാര്‍ക്കെതിരായ നിയമസഭയിലെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതില്‍ നിന്നും പുറകോട്ടു പോയിട്ടില്ലെന്നും എം.എല്‍.എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാന്‍ വരരുതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത് വിവാദമാകുകയായിരുന്നു.
മന്ത്രിയെന്ന നിലയില്‍ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നതെന്നും കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നുണ്ടെന്നും കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ഇടതുപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു.
Keywords: Minister Muhammed Riyas, Assembly, M.L.A, Contractors
COMMENTS