The Central Meteorological Department has warned of heavy rains in Kerala till Wednesday. Yellow alert has been issued
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബുധനാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം നിമിത്തം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്കി.
Summary: The Central Meteorological Department has warned of heavy rains in Kerala till Wednesday. Yellow alert has been issued in Thiruvananthapuram, Kollam, Pathanamthitta, Idukki, Ernakulam, Kozhikode, Wayanad, Kannur and Kasaragod districts.
COMMENTS