Mayor files complaint against K.Muraleedharan M.P
തിരുവന്തപുരം: എം.പി കെ.മുരളീധരനെതിരെ പൊലീസില്‍ പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം മുരളീധരന്‍ മേയര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് പരാതി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
നിയമോപദേശം തേടിയശേഷം മുരളീധരനെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് പൊലീസ് തീരുമാനമെടുക്കും. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്നു വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ വിവാദ പ്രസ്താവന.
Keywords: Mayor, Complaint, K.Muraleedharan, Case
COMMENTS