മുംബൈ: ആഡംബര കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡ് വ്യാജമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക്. റെയ്ഡില്‍ ചില ബി.ജ...
മുംബൈ: ആഡംബര കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡ് വ്യാജമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക്. റെയ്ഡില്‍ ചില ബി.ജെ.പി നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും എന്‍.ഡി.പി.എസ് നിയമം എന്‍.സി.ബി പാലിച്ചില്ലെന്നും മേരത്തെ മാലിക് ആരോപണം ഉന്നയിച്ചിരുന്നു.
സെലിബ്രിറ്റികളെ മാത്രമാണ് എന്‍.സി.ബി അറസ്റ്റ് ചെയ്യുന്നതെന്നും അറസ്റ്റില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം മന്ത്രിയുടെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് എന്‍.സി.ബി മുംബൈ ഡയറക്ടര്‍ സമീര്‍ വാന്‍ഖഡേ രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നെന്നും എല്ലാ നടപടികളും നിയമത്തിന്റെ പരിധിയില്‍ നിന്നുമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS