Last tribute to actor Nedumudi Venu
തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ ഭൗതികശരീരം രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. 12.30 വരെയുള്ള പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
രാഷ്ട്രീയ, ചലച്ചിത്ര, സാംസ്‌കാരിക, സാമുദായിക രംഗത്തുള്ള നിരവധിപ്പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്നലെ വട്ടിയൂര്‍ക്കാവിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നെടുമുടിയുമായുള്ള നീണ്ട 40 വര്‍ഷത്തോളമുള്ള സൗഹൃദാനുഭവം മമ്മൂട്ടിയും മോഹന്‍ലാലും പങ്കിട്ടു.
Keywords: Last tribute, Nedumudi Venu, Shantikavadam
COMMENTS