K.Sudhakaran
തിരുവനന്തപുരം: തനിക്കെതിരെയുള്ള അനധികൃത സ്വത്തുസമ്പാദന ആരോപണത്തില്‍ ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഈ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് കെ.സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
ഏത് ഏജന്‍സി വന്ന് അന്വേഷിക്കട്ടെയെന്നും ഇതിലെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കേണ്ടത് തന്റേയും കൂടി ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും സംശുദ്ധമായ പ്രവര്‍ത്തനമാണ് തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കെ.സുധാകരനെതിരെ ചില നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവുകള്‍ക്കായി വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വിജിലന്‍സ്. ഇതിനായി വിജിലന്‍സ് നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: K.Sudhakaran, Vigilance case, Report
COMMENTS