The KPCC has announced a list of 56 office bearers, including 28 executive committee members, 23 general secretaries, 4 vice presidents and treasurer
അഡ്വ. ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, അലിപ്പറ്റ ജമീല ജനറല്‍ സെക്രട്ടര്‍, പദ്മജാ വേണുഗോപാല്‍, ഡോ. പി.ആര്‍. സോന നിര്‍വ്വാഹക സമിതിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 28 നിര്‍വാഹക സമിതി അംഗങ്ങളും 23 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ട്രഷററും ഉള്‍പ്പെടെ 56 പേരുടെ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ച പട്ടിക എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ടു.
വൈസ് പ്രസിഡന്റുമാരില്‍ വനിതയില്ല. വി.ടി. ബല്‍റാം, എന്‍. ശക്തന്‍, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍.
അഡ്വ. ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരിലെ വനിതകള്‍. പദ്മജാ വേണുഗോപാല്‍, ഡോ. പി.ആര്‍. സോന എന്നിവരെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.
എ.എ. ഷുക്കൂര്‍, ആര്യാടന്‍ ഷൗക്കത്ത്, ഡോ. പ്രതാപവര്‍മ തമ്പാന്‍, ടി.യു. രാധാകൃഷ്ണന്‍, അഡ്വ. എസ്. അശോകന്‍, മരിയപുരം ശ്രീകുമാര്‍, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റ്യന്‍, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, സി. ചന്ദ്രന്‍, ജി. സുബോധന്‍ അഡ്വ. അബ്ദുല്‍ മുത്തലിബ്, ജോസി സെബാസ്റ്റിയന്‍, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എം.എം. നസീര്‍, ജി.എസ്. ബാബു, എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍.
വിമതസ്വരം ഉയര്‍ത്തിയ എ.വി. ഗോപിനാഥിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയില്‍ നിന്നുള്ള രാജി പിന്‍വലിക്കാന്‍ എ ഐ സി സി ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഗോപിനാഥ് കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. സ്ഥാനങ്ങള്‍ രാജിവച്ച വി എം സുധീരന്‍ നല്കിയ പേരുകളും പൂര്‍ണമായും തഴഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുമെന്നു കരുതിയിരുന്ന രമണി പി നായരെയും ഒഴിവാക്കി. രമണി പി നായരും നേരത്തേ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയിരുന്നു.
എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നന്നാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.
പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്കിക്കൊണ്ടാണ് പുതിയ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വലിയ പ്രതിഷേധം ഉയര്‍ത്തില്ലെന്ന പ്രതീക്ഷയിലാണ് കെ പി സി സി അദ്ധ്യക്ഷന്‍.
Summary: The KPCC has announced a list of 56 office bearers, including 28 executive committee members, 23 general secretaries, four vice presidents and a treasurer. The list approved by Congress President Sonia Gandhi was released by party General Secretary K.C. Venugopal.
COMMENTS