Kollam vismaya case
കൊച്ചി: കൊല്ലം നിലമേലില്‍ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം അനുവദിക്കണമെന്നുള്ള കിരണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ നിരന്തരമായി വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ വിഷയം വ്യക്തമാക്കിക്കൊണ്ടുള്ള വിസ്മയയുടെവാട്‌സ് ആപ്പ് മെസേജുകളും ജാമ്യത്തിന് തടസ്സമായി.
Keywords: Highcourt, vismaya case, Bail, Rejected
COMMENTS