Jagan Shaji Kailas as assistant director in Mohanlal cinema
തിരുവനന്തപുരം: സംവിധായകന്‍ ഷാജി കൈലാസ് മോഹന്‍ ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ജഗന്‍ സംവിധാന സഹായിയാകുന്നു. പുതിയ ചിത്രം എലോണിലാണ് ജഗന്‍ സംവിധാന സഹായിയാകുന്നത്.
ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ജയറാമാണ്.
ഷാജി കൈലാസിന്റെയും നടി ആനിയുടെയും മൂത്ത മകനാണ് ജഗന്‍. നേരത്തെ നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി കരി എന്നൊരു മ്യൂസിക്കല്‍ വീഡിയോ ജഗന്‍ ചെയ്തിട്ടുണ്ട്.
Keywords: Jagan Shaji Kailas, assistant director, Alone
COMMENTS