ദുബായ് : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിനു കീഴടക്കി ഐപിഎല്‍ പതിനാലാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. ചെന്നൈ ഉയ...
ദുബായ് : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിനു കീഴടക്കി ഐപിഎല്‍ പതിനാലാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി.
ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍ലില്‍ ഒതുങ്ങി.
ഓപ്പണര്‍മാര്‍ രണ്ടു പേരും കൊല്‍ക്കത്തക്കായി അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും തുടക്കം മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. 51 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോററായി. വെങ്കടേഷ് അയ്യര്‍ 50 റണ്‍സ് നേടി പുറത്തായി. ചെന്നൈക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
91 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഗംഭീര തുടക്കം വെങ്കടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും കൊല്‍ക്കത്തയ്ക്ക് നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് അതു മുതലെടുക്കാനായില്ല.
ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ പൂജ്യത്തില്‍ നിന്ന അയ്യരെ ധോണി കൈവിട്ടു. അയ്യരും ഗില്ലും പുറത്തായതിനു പിന്നാലെ നിതീഷ് റാണ (0) ഗോള്‍ഡന്‍ ഡക്കായി മടങ്ങി. സുനില്‍ നരേന്‍ (2) ഹേസല്‍വുഡിന്റെ പന്തില്‍ രവീന്ദ്ര ജഡേജയുടെ കൈകളില്‍ കുടുങ്ങി. ദിനേഷ് കാര്‍ത്തികിനെയും (9) ഷാക്കിബ് അല്‍ ഹസനെയും (0) ജഡേജ മടക്കി. ത്രിപാഠി (2) ശാര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ മൊയീന്‍ അലിക്ക് പിടികൊടുത്ത് മടങ്ങി.
ശിവം മവിയും ലോക്കി ഫെര്‍ഗൂസനും അവസാന ഓവറുകളില്‍ ചില കൂറ്റന്‍ ഷോട്ടുകള്‍ കളിച്ചെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ മവി (20) ദീപക് ചഹാറിനു ക്യാച്ച് നല്കി മടങ്ങി. ലോക്കി ഫെര്‍ഗൂസന്‍ (18) പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടി. 86 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടോപ്പ് സ്‌കോററായി. കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരേന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. മോര്‍ഗനെ (4) ഹേസല്‍വുഡിന്റെ പന്തില്‍ ദീപക് ചഹാര്‍ പിടികൂടി.
COMMENTS