In Kerala today, 6676 people have been diagnosed with Covid-19 virus. Of the 6,676 confirmed by Covid today, 2,217 received two-dose vaccines
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. 60 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി. ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 6676 പേരില്‍ 2217 പേര്‍ രണ്ടു ഡോസ് വാക്സിനും 1636 പേര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
രോഗികള്‍
എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍കോട് 148.
158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.
വിവിധ ജില്ലകളിലായി 3,02,818 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,92,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,082 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 83,184 കോവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിനുപുറത്തുനിന്നു വന്നവരാണ്. 6331 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 267 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-11,023
തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂര്‍ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂര്‍ 611, കാസര്‍കോട് 146.
Summary: In Kerala today, 6676 people have been diagnosed with Covid-19 virus. 68,668 samples were tested in 24 hours. 60 Covid deaths were confirmed today. This brings the total death toll to 26,925. Of those treated, 11,023 recovered. Of the 6,676 confirmed by Covid today, 2,217 received two-dose vaccines and 1,636 received one-dose vaccines.
COMMENTS