In Kerala, 10,691 people have been diagnosed with the Covid-19 virus today. 81,914 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.5 ആണ്. 85 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 12,655 പേര് രോഗമുക്തി നേടി.
രോഗികള്‍
എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍കോട് 155.
227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളില്‍ കഴിഞ്ഞ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.
3,61,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,48,743 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,11,083 കോവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 10,196 പേര് സമ്പര്‍ക്ക രോഗികളാണ്. 393 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1,11,083 പേരാണ് ചികിത്സയിലുള്ളത്. 46,56,866 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-12,655
തിരുവനന്തപുരം 1911, കൊല്ലം 76, പത്തനംതിട്ട 481, ആലപ്പുഴ 714, കോട്ടയം 846, ഇടുക്കി 680, എറണാകുളം 2762, തൃശൂര്‍ 1271, പാലക്കാട് 750, മലപ്പുറം 996, കോഴിക്കോട് 820, വയനാട് 474, കണ്ണൂര്‍ 668, കാസര്‍കോട് 206.
Summary: In Kerala, 10,691 people have been diagnosed with the Covid-19 virus today. 81,914 samples were tested in 24 hours. The test positivity rate is 13.5. 85 Covid deaths were confirmed today. This brings the total death toll to 26,258. 52 health workers were diagnosed with the disease today. Of those treated, 12,655 recovered.
COMMENTS