Highcourt order about father in law's property
കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് നിയമപരമായി യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹശേഷം ഭര്‍ത്താവ് ഭാര്യവീട്ടിലെ ദത്തെടുക്കപ്പെട്ട അംഗമാകുമെന്നതിനാല്‍ ഭാര്യാപിതാവിന്റെ സ്വത്തുവകകളില്‍ തനിക്കും അവകാശമുണ്ടെന്നുകാട്ടി കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
നേരത്തെ ഭാര്യാപിതാവിന് അനുകൂലമായി പയ്യന്നൂര്‍ സബ്‌കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മരുമകന്‍ ഹൈക്കോടതിയെ സമീപിച്ചത്. മരുമകന്‍ വീട്ടില്‍ കയറുന്നതു തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഭാര്യാപിതാവിനാണെന്നും കോടതി ഉത്തരവിട്ടു.
Keywords: Highcourt, father in law's property, Order
COMMENTS