The High Court has upheld the government's move to make Covid vaccination compulsory for college students
കൊച്ചി: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി ശരിവച്ചു.
പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന നിബന്ധന സര്‍ക്കാര്‍ വച്ചത്.
എന്നാല്‍, അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണന്നു കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ തള്ളുകയായിരുന്നു.
ഹര്‍ജിക്കാരായ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വാദങ്ങള്‍ ന്യായമല്ലെന്നു കോടതി വിലയിരുത്തി.
വാക്‌സിനെടുക്കാതെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു ഹര്‍ജിക്കാരുടെ നിലപാട്.
SUMMARY: The High Court has upheld the government's move to make Covid vaccination compulsory for college students. The government has made vaccination compulsory in the context of starting classes for professional college students and graduate students.
COMMENTS