High court is against RTPCR rate
കൊച്ചി: ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി. ഇതു സബന്ധിച്ച് സ്വകാര്യ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
നിരക്ക് പുന:പരിശോധിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ഇതോടെ സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് വര്‍ദ്ധിക്കും.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ലാബുകളുമായി ചര്‍ച്ച ചെയ്ത ശേഷം ഇരുകൂട്ടര്‍ക്കും യോജിക്കുന്ന തരത്തിലുള്ള നിരക്ക് നിശ്ചയിക്കാനും നിര്‍ദ്ദേശിച്ചു.
Keywords: High court, RTPCR rate, Lab, Government
COMMENTS