High court is about trade union
കൊച്ചി: കേരളത്തില്‍ നോക്കുകൂലി എന്ന വാക്ക് ഇനി കേള്‍ക്കരുതെന്ന് കര്‍ശന താക്കീത് നല്‍കി ഹൈക്കോടതി. ട്രേഡ് യൂണിയന്‍ തീവ്രവാദമാണെന്ന കടുത്ത വിമര്‍ശനവും ഹൈക്കോടതി ഉന്നയിച്ചു.
തൊഴിലാളി യൂണിയന്‍ ഭാരവാഹികളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ചല്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നോക്കുകൂലി കാരണം കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നെന്നു ചൂണ്ടിക്കാട്ടിയ കോടതി വി.എസ്.എസ്.സിലേക്ക് വന്ന ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും വ്യക്തമാക്കി.
തൊഴിലുടമ തൊഴില്‍ നിഷേധിച്ചാല്‍ അതിക്രമമല്ല നടത്തേണ്ടതെന്നും ചുമട്ടു തൊഴിലാളി ബോര്‍ഡിനെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
2017 ലെ നോക്കുകൂലി നിരോധിച്ച ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
Keywords: High court, Trade union, terrorism
COMMENTS