Heavy rain in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴയും കാറ്റും തുടരുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളംകയറിയ നിലയിലാണ്. ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരള തീരത്ത് എത്തിയതാണ് സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴയ്ക്ക് കാരണം.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Keywords: Heavy rain, Kerala, All districts
 
 
							     
							     
							     
							    
 
 
 
 
 
COMMENTS