Heavy rain in Kerala - havoc - Kottayam
കോട്ടയം: കോട്ടയം ജില്ലയില്‍ കനത്തെ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി 7 പേരെ കാണാതായി. മൂന്നു വീടുകള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കിഴക്കന്‍ മേഖലകളെല്ലാം വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
കൂട്ടിക്കലില്‍ രണ്ടാമതും ഉരുള്‍പൊട്ടല്‍ ഉണ്ടായി. 12 പേരെ കാണാതായതായും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പല ഭാഗങ്ങളിലും വലുതും ചെറുതുമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോല്‍ റൂം തുറന്നു.
Keywords: Heavy rain, Kottayam, Collector
COMMENTS