The guideline prepared in eight parts for the opening of schools in the state has been released. The announcement was made at joint press conference
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാര്‍ഗരേഖ മാര്‍ഗരേഖ പുറത്തിറക്കി. സംയുക്തമായി വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ അറിയിച്ചത്.
'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുള്ളത്. ആറ് വകുപ്പുകള്‍ ചേര്‍ന്നായിരിക്കും മാര്‍ഗരേഖ നടപ്പാക്കുക.
ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പൊതു അവധിയല്ലാത്ത ശനിയാഴ്ചകളിലും ക്ലാസുണ്ടാകും. കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം സ്‌കൂളുകളില്‍ വന്നാല്‍ മതി.
ആദ്യ ഘട്ടത്തില്‍ യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല. ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. ഇതിന്റെ സമയക്രമം ഉടന്‍ പ്രഖ്യാപിക്കും.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ച് അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ബയോ ബബിള്‍ സംവിധാന പ്രകാരമായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. കുട്ടികള്‍ കൂട്ടംകൂടാന്‍ പാടില്ല. വീട്ടില്‍ കോവിഡ് പോസിറ്റീവ് വ്യക്തികളുണ്ടെങ്കില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല.
ബസ് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാനത്തില്‍ സൗജന്യയാത്രയ്ക്കു ബസ് വിട്ടുനല്‍കും. ബസുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്സിനേറ്റഡ് ആയിരിക്കണം. സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്സിനെടുത്തിരിക്കണം.
ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രമേ അനുവദിക്കൂ. വ്യക്തി ശുചീകരണത്തിനും കൈ കഴുകുന്നതിനും ഓരോ ക്ലാസിനു മുന്നിലും സൗകര്യമുണ്ടായിരിക്കും. കുട്ടികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ സ്‌കൂളുകള്‍ ഉറപ്പുവരുത്തും. 1-7 വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ പരമാവധി രണ്ട് കുട്ടികളേ പാടുള്ളൂ.
കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ ഉണ്ടാകും. ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും. രക്ഷിതാക്കള്‍ക്ക് സംശയദൂരീകരണത്തിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കും.
Summary: The guideline prepared in eight parts for the opening of schools in the state has been released. The announcement was made at a joint press conference of the education minister and the health minister.
COMMENTS