Government high level meeting decisions today
തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകള്‍ തുറക്കന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം.
ഏത് ഡാം തുറക്കണമെന്നത് വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ദധ സമിതി തീരുമാനിക്കുമെന്നും തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അതത് ജില്ലാ കളക്ടര്‍മാരെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡാം പെട്ടെന്ന് തുറക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് കുറയ്ക്കാനാണ് ഈ നിര്‍ദ്ദേശം.
ശബരിമലയിലെ ഈ വര്‍ഷത്തെ തുലാമാസ പൂജാസമയത്തുള്ള തീര്‍ത്ഥാടനം പൂര്‍ണ്ണമായും ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. കനത്ത മഴയെ തുടര്‍ന്ന് വനമേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
Keywords: Government, High level meeting, Dam, CM
COMMENTS