Gold smuggling case
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി. ഒരാളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് തുടരണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാന കുറ്റകൃത്യം ചെയ്യുമെന്നുള്ള തെളിവുകള്‍ ഹാജരാക്കണം.
ഈ രേഖഖള്‍ ഹാജരാക്കുന്നതില്‍ വന്ന വീഴ്ചയാണ് തടങ്കല്‍ റദ്ദാക്കാന്‍ കാരണം. നാളെയാണ് സ്വപ്‌നയുടെ കരുതല്‍ തടങ്കലിന്റെ കാലാവധി തീരുന്നത്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കരുതല്‍ തടങ്കല്‍ തുടരും. എന്നാല്‍ എന്‍.ഐ.എ സ്വപ്‌നയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതിനാല്‍ അവര്‍ക്ക് ജയില്‍ മോചനം ലഭിക്കില്ല.
Keywords: Gold smuggling case, Swapna Suresh, Preventive detention
COMMENTS