Fuel prices are rising uncontrollably. Today, petrol price has been hiked by 35 paise per liter and diesel by 37 paise per liter
കൊച്ചി : ഇന്ധനവില ഒരു നിയന്ത്രിണവുമില്ലാതെ ഉയരുന്നു. ഇന്ന് പെട്രോളിന് ലീറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയിരിക്കുന്നത്.
തിരുവനന്തപുരത്താണ് വില വര്‍ദ്ധനയുടെ ആഘാതം കൂടുതല്‍. തലസ്ഥാന ജില്ലയില്‍ ലീറ്ററിന് 111.55 രൂപയാണ് വില. ഡീസലിന് 105.25 രൂപയായിട്ടുണ്ട്.
കൊച്ചിയില്‍ ഡീസല്‍ 103.17 രൂപയും പെട്രോള്‍ ലിറ്ററിന് 109.30 രൂപയുമായി. കോഴിക്കോട്ട് ഡീസല്‍ 103.31 രൂപയും പെട്രോളിന് 109.44 രൂപയുമായി.
ഒരുമാസത്തിനിടെ ഡീസലിന് 8.95 രൂപയും പെട്രോള്‍ വിലയില്‍ 7.92 രൂപയുമാണ് കൂടിയത്.
ഇതേസമയം, രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഒരു ലീറ്റര്‍ പെട്രോളിന് 121.25 രൂപയും ഡീസല്‍ ലിറ്ററിന് 112.15 രൂപയുമായി. വില ഇത്രയും കുതിച്ചുയര്‍ന്നിട്ടും കേന്ദ്രം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. കോവിഡ് മഹാമാരി വിതച്ച കൊടിയ നാശത്തിനൊപ്പം പെട്രോള്‍ വിലയ്‌ക്കൊപ്പം നിത്യോപയോഗ സാധന വിലയും കുതിച്ചുയരുന്നതോടെ സാധാരണക്കാര്‍ക്കു ജീവിക്കാനാവാത്ത സ്ഥിതിയാണ്.
Summary: Fuel prices are rising uncontrollably. Today, petrol price has been hiked by 35 paise per liter and diesel by 37 paise per liter.
COMMENTS