Customs chargesheet against M.Sivasankar
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 29 -ാം പ്രതിയായ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ 2019 ജൂണിലാണ് ആദ്യമായി സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നും എന്നാല്‍ ഇക്കാര്യം ശിവശങ്കറിന് അറിവില്ലായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം പിന്നീട് പ്രതികള്‍ 21 തവണയായി 161 കിലോ സ്വര്‍ണ്ണം കടത്തിയെന്നും ഇത് ശിവശങ്കറിന് അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Keywords: Customs, Chargesheet, M.Sivasankar, Gold smuggling case
COMMENTS