Leading Malayalam filmmaker and cinematographer Cross Belt Money has died at the age of 86. He was undergoing treatment for congenital diseases
തിരുവനന്തപരും : പ്രമുഖ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ് ബെല്‍റ്റ് മണി (86) അന്തരിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ ഏക സംവിധായകനുമാണ് ക്രോസ് ബെല്‍റ്റ് മണി.
നാല്‍പ്പതോളം ചിത്രങ്ങള്‍ സംവിധാന ചെയ്തു.നിരവധി സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു.
തിരുവനന്തപുരത്ത് വലിയശാലയില്‍ മാദവൈ വിലാസത്ത് കൃഷ്ണ പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22ന് ജനനം. കെ വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെല്‍റ്റ് 1970ല്‍ പുറത്തിറങ്ങി. എന്‍ എന്‍ പിള്ളയുടെ ഇതേ പേരിലെ നാടകം അദ്ദോഹം സിനിമയാക്കുകയായിരുന്നു. എന്‍ എന്‍ പിള്ള തന്നെയാണ് തിരക്കഥ ഒരുക്കിയത്. സത്യനും ശാരദയും അഭിനയിച്ച ഈ ചിത്രം സാമ്പത്തികമായും വന്‍ വിജയമായിരുന്നു.
1967 ല്‍ ഇറങ്ങിയ മിടുമിടുക്കിയാണ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. ശക്തി, പെണ്‍പട, കുട്ടിച്ചാത്തന്‍, പട്ടാളം ജാനകി, നാരദന്‍ കേരളത്തില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
സംവിധായകന്‍ ജോഷി ഏറെക്കാലം ക്രോസ് ബെല്‍റ്റ് മണിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Summary: Leading Malayalam filmmaker and cinematographer Cross Belt Money has died at the age of 86. He was undergoing treatment for congenital diseases of old age.
COMMENTS