Anitha Pullayil
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന അനിത പുല്ലയിലിനെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. മോന്‍സണെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അനിതയ്ക്ക് അറിയാമെന്ന വിലയിരുത്തലിലാണ് നടപടി.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള പല ഉന്നതരെയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നെന്നുമാണ് വിലയിരുത്തല്‍.
വിദേശത്തുള്ള അനിത നാട്ടിലെത്തുമ്പോഴെല്ലാം മോന്‍സണുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അതേസമയം തട്ടിപ്പുകേസില്‍ പരാതിക്കാരെ അനിത സഹായിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ച് ഇവരെ നാട്ടിലെത്തിച്ച് ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്.
COMMENTS