CPM MLAs against Minister Mohammed Riyas
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതുപക്ഷ എം.എല്‍.എമാര്‍ രംഗത്ത്. മന്ത്രിയുടെ `എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുത്' എന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയാണ് ഇടതുപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തിയത്.
കരാറുകാര്‍ എം.എല്‍.എമാരുടെ കൂടെയോ അല്ലെങ്കില്‍ എം.എല്‍.എമാരുടെ ശുപാര്‍ശയിലോ മന്ത്രിയുടെ അടുത്ത് വരരുതെന്നും അത് പലതരത്തിലും ദോഷമാകുമെന്നുമായിരുന്നു മന്ത്രി റിയാസ് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞത്.
ഇതിനെതിരെ സി.പി.എം നിയമസഭാ കക്ഷി യോഗത്തില്‍ എം.എല്‍.എമാരായ എ.എന്‍ ഷംസീര്‍, കെ.വി സുമേഷ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്കായി എം.എല്‍.എമാര്‍ക്ക് കരാറുകാര്‍ അടക്കമുള്ളവരുമായി ബന്ധപ്പെടേണ്ടിവരുമെന്നും ചിലപ്പോള്‍ അവരുമായി മന്ത്രിയെ കാണേണ്ടിവരുമെന്നും മന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉളവാക്കുമെന്നും മന്ത്രിയില്‍ നിന്ന് ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വിഷയത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
Keywords: Minister Mohammed Riyas, CPM MLAs, Niyamasabha
COMMENTS