CPM action against Anupama's father
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന് ജയചന്ദ്രനെതിരെ നടപടിയെടുത്ത് സി.പി.എം. ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതന്നും നിര്‍ദ്ദേശമുണ്ട്.
പാര്‍ട്ടിക്ക് അവമതിയുണ്ടാക്കിയെന്നും അതിനാല്‍ നടപടിയെടുക്കണമെന്നും യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം പാര്‍ട്ടി നടപടികളില്‍ സന്തോഷമുണ്ടെന്നും തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അനുപമ പ്രതികരിച്ചു. അനുപമയുടെ പരാതിയില്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: CPM, Anupama's father, Child missing issue, Action
COMMENTS