Covishield approved in Australia
കാന്‍ബറ: ഇന്ത്യയുടെ കോവിഷീല്‍ഡിന് ഓസ്ട്രേലിയന്‍ അംഗീകാരം ലഭിച്ചു. ചൈനയുടെ കോവിഡ് വാക്സിനായ സിനോവാക്കിനും കോവിഷീല്‍ഡിനൊപ്പം ഓസ്ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ കോവിഷീല്‍ഡ് എടുത്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കും.
ഈ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് പ്രയോജനം ചെയ്യും. ഇതോടൊപ്പം ലോകമാകമാനമുള്ള കോവിഡ് മരണനിരക്കില്‍ കുറവു രേഖപ്പെടുത്തുന്നതായി ലോകാരോഗ്യസംഘടനയും അറിയിച്ചിട്ടുണ്ട്.
Keywords: Australia, Covishield, China
COMMENTS