CM Pinarayi Vijayan about flood in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ജില്ലകളില്‍ ഉണ്ടായ അതിതീവ്ര മഴയിലും ഉരുള്‍പൊട്ടലിലും 39 പേര്‍ മരിച്ചെന്നും ആറുപേരെ കാണാതായെന്നും മുഖ്യമന്ത്രി നിയമസഭയില്‍. അതിതീവ്ര മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദ്ദമാമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അപ്രതീക്ഷിതമായാണ് ദുരന്തമുണ്ടായതെന്ന് വ്യക്തമാക്കി.
ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3851 കുടുംബങ്ങളെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: CM, Assembly, Heavy Rain, Flood
COMMENTS