CM is about Mullaperiyar dam issue
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തുന്നുയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യഭീതി പരത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
അണക്കെട്ട് നിര്‍മ്മിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ഡികമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ് ടാഗോടെ പ്രമുഖ താരങ്ങളടക്കം നിരവധിപ്പേര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
Keywords: Mullaperiyar dam, Chief minister, Taminadu, Social media
COMMENTS