മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയില്‍ നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് സി.ഐ.എസ്.എഫ്. വിമാനത്താ...
മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയില്‍ നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് സി.ഐ.എസ്.എഫ്. വിമാനത്താവളങ്ങളിലെ കൃത്രിമക്കാല്‍ ഊരിമാറ്റിയുള്ള പരിശോധന വേദനാജനകമാണെന്നും ഇത് ഒഴിവാക്കാന്‍ തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അപേക്ഷിച്ച് കഴിഞ്ഞ ദിവസം സുധാചന്ദ്രന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇത് ശ്രദ്ധയിപ്പെട്ട സി.ഐ.എസ്.എഫ് നടിക്കുണ്ടായ ബുദ്ധിനുട്ടില്‍ ഖേദംപ്രകടിപ്പികയും പ്രോട്ടോകോള്‍ അനുസരിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കൃത്രിമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു.
Keywords: CISF, Sudha Chandran, Apology, Video
							    
							    
							    
							    
COMMENTS