Cinema theatres open from October 25
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു മാസത്തിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ 25 ന് തുറക്കാനാണ് തീരുമാനമായത്.
മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് നടപടി. തിയേറ്റര്‍ ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്.
വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളില്‍ കെ.എസ്.ഇ.ബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകള്‍ ഉന്നയിച്ചിരുന്നത്.
Keywords: Cinema theatres, Kerala, Oct 25
COMMENTS