Cinema theaters in the state, including multiplexes, will be opened from coming Monday. The Kerala government had earlier given permission to open
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തിയറ്റര്‍ ഉടമകളുട യോഗത്തില്‍ ധാരണ.
മാനദണ്ഡങ്ങള്‍ പാലിച്ച് തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും എങ്ങനെ വേണമെന്ന് ഈ യോഗത്തില്‍ ധാരണയാകും.
പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. എ.സി പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്. സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്.
Summary: Cinema theaters in the state, including multiplexes, will be opened from coming Monday. The Kerala government had earlier given permission to open theaters in compliance with the norms. The group of theater owners will hold talks with the government on the 22nd. This meeting will provide an understanding of the restrictions and arrangements to be followed when opening.
COMMENTS