Chief minister is against CPM report
തിരുവനന്തപുരം: ക്യാമ്പസുകളില്‍ യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നുയെന്ന സി.പി.എം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇത്തരത്തില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇന്റലിജന്‍സ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പൊതുവേ സമാധാന അന്തരീക്ഷമാണുള്ളതെന്നും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Chief minister, CPM report, Niyamasabha
COMMENTS