Cherian Philip about khadi board vice chairman post
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഈ സ്ഥാനത്തേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ താന്‍ ചരിത്ര രചനിലായതിനാല്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചെറിയാന്‍ ഫിലിപ്പ് അറിയിക്കുകയായിരുന്നു. `അടിയൊഴുക്കുകള്‍' എന്ന രാഷ്ട്രീയ ചിത്രരചനയിലാണ് അദ്ദേഹമിപ്പോള്‍.
ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരമറിയിച്ചത്. പുസ്തക രചനയ്ക്ക് വിപുലമായ ഗവേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ സ്ഥാനമേറ്രെടുക്കില്ലെന്നുമാണ് അദ്ദേഹം കുറിച്ചത്.
Keywords: Khadi board vice chairman post, Cherian Philip, Government
COMMENTS