Central minister's advice for Shahrukh Khan
മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ അയയ്ക്കാന്‍ പിതാവ് ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ആര്യന് നല്ല ഭാവിയുണ്ടെന്നും ഇത്ര ചെറിയ പ്രായത്തില്‍ തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നല്ലതല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കുകയാണെങ്കില്‍ എല്ലാ ദുശ്ശീലവും മാറിക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. പിതാവ് ഷാരൂഖ് ഖാന് അതിന് സാധിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയയ്ക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Central minister, Advice, Shahrukh Khan
COMMENTS