Helmet for small children
ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. 9 മാസം മുതല്‍ 4 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്.
നാലുവവയസുവരെയുള്ള കുട്ടികളുമായി ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ പരമാവധി വേഗത 40 കിലോമീറ്റര്‍ ആയിരിക്കണമെന്നും നാലു വയസുവരെയുള്ള കുട്ടികളുമായി പോകുമ്പോള്‍ ഇരുചക്രവാഹനം ഓടിക്കുന്ന ആള്‍ കുട്ടിയെ സുരക്ഷാബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണമെന്നും നിയമത്തിലുണ്ട്.
Keywords: Helmet, Small children, Central government
COMMENTS