വര്‍ക്കല: മുത്താന ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മോഷണശ്രമം. ഹെഡ് മാസ്റ്ററുടെ മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ക്കുകയും മേല്‍ക്കൂരയിലെ ഓട് ഇളക...
വര്‍ക്കല: മുത്താന ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മോഷണശ്രമം. ഹെഡ് മാസ്റ്ററുടെ മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ക്കുകയും മേല്‍ക്കൂരയിലെ ഓട് ഇളക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
ഓട് ഇളക്കിയ ശേഷം കൂരയ്ക്കു കീഴിലെ തെര്‍മോകോള്‍ സീലിംഗും നശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് ഹെഡ് മാസ്റ്റര്‍ മോഹനദാസ് പുരുഷോത്തമന്‍ പറഞ്ഞു.
കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മുത്താന മേഖലയില്‍ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം വ്യാപകമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
മുത്താന എല്‍ പി സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.
COMMENTS