Bineesh Kodiyeri, who is lodged in jail for money laundering under the cover of a Bengaluru drug deal case, could not be released today
സ്വന്തം ലേഖകന്‍/www.vyganews.com
ബംഗളൂരു: ജാമ്യക്കാര്‍ അവസാന നിമിഷം കാലുമാറിയതോടെ, ലഹരിയിടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്കു പുറത്തിറങ്ങാനായില്ല.
കര്‍ണാടകക്കാരായ ജാമ്യക്കാര്‍ തന്നെ വേണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം, രാജ്യം വിട്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യത്തിനായി കോടതി വച്ചിട്ടുള്ളത്.
കോടതിയില്‍ എത്തിയ ശേഷമാണ് ജാമ്യക്കാര്‍ പിന്മാറിയത്. ഇതിനുള്ള കാരണം വ്യക്തമല്ല. കോടതിയുടെ കര്‍ശന ഉപാധികളാവാം കാരണമെന്നാണ് അറിയുന്നത്. തുടര്‍ന്ന് ബംഗളൂരുവിലുള്ള സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃതത്തുക്കളും ചേര്‍ന്നു തിരക്കിട്ട് പുതിയ ജാമ്യക്കാരെ കണ്ടെത്തി. പക്ഷേ, അപ്പോഴേക്കും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.
ഇനി നാളെ പുതിയ ജാമ്യക്കാരെ കോടതിക്കു മുന്നില്‍ ഹാജരാക്കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാതത്രമേ മോചനം സാദ്ധ്യമാകൂ. നാളെ കാര്യങ്ങള്‍ വൈകിയാല്‍ മറ്റന്നാള്‍ ഞായറാഴ്ചയാണ്. അതും കഴിഞ്ഞു തിങ്കള്‍ മാത്രമേ മോചനം നടക്കൂ. അതിനാല്‍, നാളെ രാവിലെ തന്നെ ജാമ്യക്കാരെ കോടതിയിലെത്തിക്കാനാണ് നീക്കം.
ഒരു വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന് വ്യാഴാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
COMMENTS