At least 16 people have been killed after a plane crashed in the Tatarstan region of Russia
മോസ്‌കോ : റഷ്യയില്‍ ടാറ്റര്‍സ്ഥാന്‍ മേഖലയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു.
പാരച്യൂട്ട് ജമ്പര്‍മാരുമായി പോയ എല്‍ -410 വിമാനം രാവിലെ 9.23ന് തകര്‍നുവീഴുകയായിരുന്നു. വിമാനത്തില്‍ ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു പേരുടെ നില ഗുരുതരമാണെന്ന് റഷ്യന്‍ ആരോഗ്യ വകുപ്പ് വക്താവ് അലക്‌സി കുസ്‌നെറ്റ്‌സോവ് പറഞ്ഞു.
ടാറ്റര്‍സ്ഥാനിലെ മെന്‍സെലിന്‍സ്‌ക് ജില്ലയില്‍ വിമാനം ലാന്‍ഡിംഗിനിടെ തകരുകയായിരുന്നു. എല്‍ -410 വിമാനത്തിന്റെ ടെയില്‍ ഭാഗത്തിരുന്ന പാരച്യൂട്ട് ജമ്പര്‍മാര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് മെന്‍സെലിന്‍സ്‌ക് എയ്‌റോ ക്ലബിലെ ഇന്‍സ്ട്രക്ടര്‍ പറഞ്ഞു.
പാരച്യൂട്ട് ജമ്പര്‍മാരില്‍ ഒരാള്‍ മുറിവുകളോടെ രക്ഷപ്പെട്ടു. അദ്ദേഹം സ്വയം വിമാനത്തില്‍ നിന്ന് ഇറങ്ങി.
Summary: At least 16 people have been killed after a plane crashed in the Tatarstan region of Russia. The L-410, which was carrying parachute jumpers, crashed at 9.23am. The plane was carrying a total of 22 passengers. Alexei Kuznetsov, a spokesman for the Russian Ministry of Health, said the condition of the six people admitted to the hospital was critical.
COMMENTS